ആലപ്പുഴ:ചെങ്ങന്നൂര്‍ പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.പുന്തല ശ്രുതിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം.വീട്ടില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.ദീപ്തിയുടെ തലയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ട്.മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.