കോഴിക്കോട്: മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞ സംഭവത്തിൽ ജില്ലയിലെ അടയന്തിര സാഹചര്യം പരിഗണിച്ച്കൊണ്ട് ഒരാഴ്ചത്തേക്ക് എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാന്‍ കോഴിക്കോട് ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ തീരുമാനമായതായി കോഴിക്കോട് ഫോറസ്റ്റ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിയ്യു.
തുടർന്ന് ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം.ആന എഴുന്നള്ളിപ്പിന് നല്കുന്ന അനുമതിയിലുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയതിന് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ആന എഴുന്നള്ളിപ്പിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യാനും യോഗത്തില്‍ തീരുമാനമായി.സുരക്ഷിതമായ ആന എഴുന്നള്ളിപ്പിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ പറയുന്ന എല്ലാ നിബന്ധനകളും ആന എഴുന്നള്ളിപ്പിന്റെ ചുമതല ഉള്ള ക്ഷേത്ര ഭാരവാഹികള്‍, ഉത്സവ കമ്മിറ്റികള്‍ നിര്‍ബന്ധമായും പാലിക്കണം.
ആന എഴുന്നള്ളിപ്പിന്റെ ഉത്തരവില്‍ സൂചിപ്പിക്കും പ്രകാരമുള്ള ആനയും ആളുകളും തമ്മില്‍ പാലിക്കേണ്ട അകലവും ആനകള്‍ തമ്മിലുള്ള അകലവും, ഉത്സവം അവസാനിക്കുന്നതു വരെ തുടര്‍ച്ചയായി പാലിക്കേണ്ടതുമായ ക്രമീകരണങ്ങള്‍ ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. അതെസമയം ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷന് ഇല്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല.
കൂടാതെ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷന് ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിച്ചാല്‍ ആനയെ ഉത്സവങ്ങളില്‍ നിന്ന് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.വേനല്‍ക്കാലമായതിനാലും അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജലവും, ആനകള്‍ക്ക് തണലും ഒരുക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ഉത്സവ കമ്മിറ്റികള്‍ അതികൃധർ ഉറപ്പുവരുത്തണമെന്നും ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗത്തിൽ നിര്‍ദേശിച്ചു.