ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി ട്വൻ്റി പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഡര്‍ബനിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്.
എന്നാല്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക ദുഷ്കരമാകും, പ്രത്യേകിച്ച് കുട്ടിക്രിക്കറ്റില്‍. ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്ന മത്സരം കൂടിയാണിത്. അന്ന് നേരിട്ട തോല്‍വിക്ക് മധുരപ്രതികാരം വീട്ടാനുള്ള കാത്തിരിപ്പിലാണ് ദക്ഷിണാഫ്രിക്ക.
മലയാളി താരം സഞ്ജു സാംസണ് ആകും അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തില്‍ സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. അതേ സമയം, ഡര്‍ബനില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.