പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗസ്സയെ കൊള്ളയടിക്കാൻ മൗനാനുവാദം നൽകി ഇസ്രയേല്‍ സൈന്യം. ഗസയിലേക്ക് സഹായവുമായിപ്പോകുന്ന വാഹനങ്ങൾ കൊള്ളയടിക്കാനും പ്രൊട്ടക്ഷന്‍ ഫീസ് പിടിച്ചുപറിക്കാനും വിവിധ ഗുണ്ടാ സംഘങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം മൗനാനുവാദം നൽകുന്നു.
ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ നൂറോളം ലോറികളാണ് കൊള്ളയടിക്കപ്പെട്ടത്. കൊള്ളയടിക്കപ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ഭക്ഷണവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളുമായി വരുന്നവയാണ്. കൊള്ളയടി കാരണം വടക്കന്‍ ഗസയില്‍ അവശ്യ സഹായം പോലും എത്താത്തതിനാൽ പട്ടിണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . ഇസ്രയേല്‍ പ്രതിരോധ സേന ഇതിനെതിരെ കണ്ണടയ്ക്കുന്നുവെന്നാണ് ആരോപണം.