പ്രകൃതിയും, മനുഷ്യനും അതിജീവനവും കൂട്ടിയിണക്കി എൻഎൻ ബൈജു രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രം ദി ലൈഫ് ഓഫ് മാൻഗ്രോവിന്റെ ചിത്രീകരണം പൂർത്തിയായി. തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. നിരവധി മേളകളിൽ മത്സരിക്കുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
കാൻസർ എന്ന മാരക രോഗത്താൽ സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വരുന്ന സാധാരക്കാരായ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രത്തിന്റെ സംഗ്രഹം. തൃശൂരിലെ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിൻ്റെ പശ്ചാത്തലത്തിൽ തികച്ചും വ്യത്യസ്തതയോടെയാമ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
മലയാളത്തിൽ ആദ്യമായി കണ്ടൽകാടിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.