തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്റര്‍ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. എസ് എന്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ജോസഫ് പീറ്ററിന്റെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകനും വിദേശത്താണ്. മകള്‍ വിവാഹിതയായി മറ്റൊരു വീട്ടിലാണ് താമസം. തിരുവോണദിവസവും ഇയാളെ കണ്ടവരുണ്ട്. മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. തുമ്പ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Your article helped me a lot, is there any more related content? Thanks!