കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് നഗരസഭയുടെ അനുമതി തേടിയിട്ടില്ലെന്ന് മേയർ അനിൽ കുമാർ. വിനോദ നികുതി അടക്കാതെയാണ് പരിപാടി നടത്തിയതെന്നും നികുതി അടയ്ക്കാതെയാണ് ഓൺലൈൻ വഴി ടിക്കറ്റ് വിൽപ്പന നടത്തിയതെന്നും മേയർ പറഞ്ഞു.
കോര്പ്പറേഷന് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടീസ് അയക്കുമെന്നും മേയർ വ്യക്തമാക്കി. സംഘാടകർ പരിപാടിയുടെ തലേദിവസമാണ് തന്നെ ക്ഷണിച്ചതെന്നും അപ്പോൾ തന്നെ താൻ വരില്ലയെന്ന അറിയിച്ചിരുന്നതായി മേയർ പറഞ്ഞു.