വേമ്പനാട് കായലിലേക്ക് യാത്രക്കാരൻ ബോട്ടിൽ നിന്ന് ചാടിയതായി റിപ്പോർട്ട്. ആലപ്പുഴയിൽ കുമരകം-മുഹമ്മ റൂട്ടിലുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് യാത്രക്കാരൻ കായലിലേക്ക് ചാടിയത്.
പാതിരാമണൽ ദ്വീപിന്റെ എതിർവശത്ത്, കായലിന്റെ നടുവിൽ ബോട്ട് എത്തിയപ്പോഴായിരുന്നു സംഭവം. യാത്രക്കാരനായുള്ള തിരച്ചിൽ ആരംഭിച്ചു.