കോഴിക്കോട് : മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽനിന്ന് കോഴിക്കോട് വെച്ച് വീണുമരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണന് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
യാത്രക്കാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ശരവണനെ തള്ളിയിട്ടതാണെന്ന സംശയത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വാതിലിൽ ഇരുന്ന സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്തപ്പോൾ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.