പത്തനംതിട്ട: എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ.ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്തതിനാണ് എഐയെ വിദ്യാർത്ഥി മർദിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ സ്ഥിരമായി സംഘർഷം നടത്താറുണ്ട്. ഇവിടെ കുറച്ച് ദിവസമായി വിദ്യാർഥിനികളെ കമന്റടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്.ഐ.യും പൊലീസുകാരനും സംഭവസ്ഥലത്ത് എത്തിയത്. ഈ സമയത്താണ് അതിലെ കറങ്ങി നടക്കുന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽ പോകാൻ എസ്.ഐ. ആവശ്യപ്പെട്ടപ്പോൾ എസ്ഐയോട് തട്ടിക്കയറിയ വിദ്യാർത്ഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു.