ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രം ‘ഉള്ളൊഴുക്കി’ന്റെ പോസ്റ്റര്‍ പുറത്ത്.പാര്‍വതിയും ഉര്‍വശിയുമാണ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്.
‘കറി& സയനൈഡ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ക്രിസേ്റ്റാ ടോമി.സുഷിന് ശ്യാമും പാര്‍വതിയും ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ അത് ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ഏതെങ്കിലും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണോ, അതോ മറ്റെന്തെങ്കിലുമാണോ ഈ പോസ്റ്റിനു പിന്നില്‍ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് പോസ്റ്റര്‍ പുറത്തിറക്കിയത്.

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര് എസ് വി പിയുടെയും മക്ഗഫിന് പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം റെവറി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ്. ജൂണ്‍ 21ന് ചിത്രം തിയറ്ററുകളിലെത്തും.അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന് ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന് ചക്കാടത്ത് & അനില്‍ രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്:ഡിക്സണ്‍ പൊടുതാസ്.