കൊച്ചി:മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ വിമര്‍ശമവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുടെ ലക്ഷ്യമെന്തെന്ന് സംസ്ഥാനത്തെ ഭരണത്തലവന് വ്യക്തമാക്കണമെന്നും പൊതുപ്രവര്‍ത്തകര്‍ക്ക് രഹസ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്തിനാണ് പോകുന്നതെന്ന് വിശദീകരിക്കണം.ഔദ്യോഗിക യാത്രയല്ല.വെറും സ്വകാര്യ സന്ദര്‍ശനം എന്ന് പറഞ്ഞ് മൂന്ന് രാജ്യങ്ങളില്‍ പോകുന്നത് ഉചിതമല്ലെന്നും കാര്യം വ്യക്തമാക്കണമെന്നുമായിരുന്നു മുരളീധരന്റെ ആവശ്യം.തൃശൂരില്‍ വിജയത്തെ സംബന്ധിച്ച് സംശയമില്ല. ജനങ്ങള്‍ സ്ഥാനാര്‍ഥിയെ ഏറ്റെടുത്തു.പത്മജയെക്കുറിച്ച് ഒന്നും പറയാനില്ല,നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇനി കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാം;വിസമ്മതിച്ചാല്‍ ബാങ്കുകള്‍ക്ക് പണി കിട്ടും
16 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഇന്ന് ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്.ഈ മാസം 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയില്‍ തുടരും. പിന്നീടുള്ള ആറ് ദിവസങ്ങള്‍ അദ്ദേഹം സിങ്കപ്പൂരിലാകും ചെലവഴിക്കുക.19 മുതല്‍ 21 വരെ യുഎഇയും സന്ദര്‍ശിക്കും. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.