കൊച്ചി: എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയ്യറ്ററുകളിലെത്തിയേക്കും. തിയ്യറ്ററുകളിലെ ഡൗണ്‍ലോഡ് ബോക്സില്‍ എത്തുന്ന ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്താണ് പ്രദര്‍ശനത്തിന് സജ്ജമാക്കുന്നത്. ഗുജറാത്ത് വംശഹത്യയുള്‍പ്പടെ സംഘപരിവാറിന് അലോസരമുണ്ടാക്കുന്ന 17 രംഗങ്ങള്‍ വെട്ടിമാറ്റിയുള്ള പുതിയ പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്.
വിവാദങ്ങള്‍ക്കിടെ, എമ്പുരാന് ഇന്നലെ 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് എമ്പുരാൻ്റെ ഈ നേട്ടം.നടന് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്.