ബലാത്സംഗ കേസില്‍ നടന് സിദ്ദിഖ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ്
സിദ്ദിഖിന്റെ വാദം.
പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ലെന്നും ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പൊലീസ് തന്നെയും തന്റെ കുടുംബാംഗങ്ങളെയും പിന്തുടര്ന്നു. ഇത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണെന്നും സിദ്ദിഖ് ആരോപിക്കുന്നു. സിദ്ദിഖ് നല്കിയ പരാതിയില്‍ പൊലീസ് നല്കിയ രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ട്.