എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരണവുമായി നവീന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാറുമായ മഞ്ജുഷ. വിധിയില്‍ സന്തോഷമില്ല ആശ്വാസമെന്നാണ് മഞ്ജുഷയുടെ പ്രതികരണം. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാത്ത
പൊലീസിന്റെ നടപടിക്കെതിരെയും മഞ്ജുഷ വിമര്‍ശനം ഉന്നയിച്ചു. യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് ഇടപെടാമായിരുന്നുവെന്നും, പി പി ദിവ്യയെ കേസില്‍ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ പറഞ്ഞു.