കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ രണ്ടുഘട്ടമായി ചേരും. ആദ്യഘട്ട ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ഫെബ്രുവരി 13 വരെയും, രണ്ടാംഘട്ടം മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 4 വരെയും നടക്കും.
ജനുവരി 31 ന് രാഷ്ട്രപതി പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി ഏഴിനാണ് കേരള ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു.