ലോകത്തിലെ ഏറ്റവും പ്രായമുള്ള 117 വയസ്സുകാരിയായ മുത്തശ്ശി മരിയ ബ്രന്യാസ് അന്തരിച്ചു.സ്പെയിനിലെ ലോകമെമ്പാടുമുള്ള 110 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ കണക്കുകള്‍ സൂക്ഷിക്കുന്ന ജെറോന്റോളജി റിസര്‍ച് ഗ്രൂപ്പ് ആണ് മരിയ ബ്രന്യാസിനെ ഏറ്റവും പ്രായമുള്ള വ്യക്തിയായി കണ്ടെത്തിയത്. 116 വയസ്സുള്ള ജപ്പാനില്‍ നിന്നുള്ള ടോമികോ ഇട്ടൂക്ക ആണ് ഇനി ഏറ്റവും പ്രായമുള്ള വ്യക്തി.