‘ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്ന ആരോഗ്യമന്ത്രിക്ക് പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ല… സങ്കടകരമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നത്, സര്‍ക്കാരും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും ഒരു ഏകോപനവുമില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്, കേരളത്തില്‍ ഒരിടത്തും മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല, മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നു.

അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് പ്രതിപക്ഷത്തെ പരിഹസിച്ച തദ്ദേശ മന്ത്രിയോട് ചോദിക്കാനുള്ളത്, മഴക്കാല പൂര്‍വ ശുചീകരണം പരാജയപ്പെട്ടതിനാല്‍ എവിടെ മഴ പെയ്താലും വെള്ളം കെട്ടി നില്‍ക്കുകയാണ്, പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു, ശുദ്ധജല വിതരണത്തില്‍ വലിയ പാളിച്ചകളുണ്ടായി, പെരുമ്പാവൂരില്‍ പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന അഞ്ജന എന്ന സ്ത്രീ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു, ആ പ്രദേശത്ത് മുഴുവന്‍ രോഗം വ്യാപിക്കുകയാണ്, സംസ്ഥാനത്ത് ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്.
പി.എസ്.സി കോഴ വിവാദം;മുസ്ലിം യൂത്ത് ലിഗ് പ്രക്ഷോഭത്തിലേക്ക്
കെടുകാര്യസ്ഥത കൊണ്ട് നിഷ്ക്രിയമായ ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം സാധാരണക്കാരന്റെ ജീവിതത്തെ എത്രത്തോളം ദുസഹമാക്കിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ആമയിഴഞ്ചാല്‍ തോട്ടില്‍ ജോയി എന്ന വ്യക്തിക്ക് നഷ്ടമായ ജീവന്.’
പ്രതിപക്ഷ നേതാവ് ഈ പറഞ്ഞത്രയും ന്യായമായ കാര്യങ്ങളല്ലേ…? അധികാരത്തിലെത്തിയാല്‍ എല്ലാവരും ഒരുപോലെങ്കിലും, സത്യമായ കാര്യം ഗ്രഹിക്കാനുള്ള ബോധമെങ്കിലും ഭരണപക്ഷത്തേക്കാള്‍ പ്രതിപക്ഷത്തിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തിലൂടെ തെളിയിച്ചുവെന്ന് വേണം പറയാന്‍.

സംസ്ഥാനത്ത് മൂന്നര വര്‍ഷത്തിനിടെ എലിപ്പനി ബാധിച്ചു മരിച്ചത് 1027 പേരാണെന്നാണ് ഔദ്യോഗിക കണക്കുള്ളത്. രോഗം സ്ഥിരീകരിക്കാത്ത കേസുകള്‍ കൂടി പരിഗണിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ ഇരട്ടിയോളം മരണം ഉണ്ടാകാമെന്നാണു ഡോക്ടര്‍മാരുടെ നിഗമനം.
ഈ വര്‍ഷം ആരംഭിച്ചിട്ട് ഇത് ഏഴാം മാസം, ഇതുവരെ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 2381. രോഗപ്രതിരോധവും ചികിത്സയും കൊണ്ട് ഏറക്കുറെ ഒഴിവാക്കാന്‍ സാധിക്കുന്നതാണ് എലിപ്പനി മരണങ്ങള്. അതിനു വേണ്ടത് ആരോഗ്യ സംവിധാനം ശക്തമാകണം. നമ്മുടെ സംസ്ഥാനത്ത് ഏറ്റവും ദുര്‍ബ്ബലവും ആരോഗ്യ വകുപ്പാണ്.
2018 ലും 19 ലും പ്രളയത്തിനു ശേഷം എലിപ്പനി പടരുമെന്ന് മുന്‍കൂട്ടികണ്ട് നടപടി സ്വീകരിച്ചിരുന്നു. ശക്തമായ ബോധവല്‍ക്കരണവും പ്രതിരോധ മരുന്നു വിതരണവും കൊണ്ട് രോഗത്തെ ചെറുക്കാനും കഴിഞ്ഞിരുന്നു. വെള്ളപ്പൊക്കത്തെതുടര്‍ന്ന് രോഗങ്ങള്‍ ഏറ്റവും പ്രതീക്ഷിച്ചിരുന്ന സമയത്ത് 2079 എലിപ്പനി കേസുകളും 99 മരണങ്ങളുമാണ് ഉണ്ടായത്.
12 മാസത്തെ കണക്കിനേക്കാള്‍ കൂടുതലാണ് ഈ വര്‍ഷം 7 മാസത്തെ കണക്കുകള്‍ കാണിച്ചുതരുന്നത്. പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്നത് ഒരു വര്‍ഷം മുന്‍പേ ആരോഗ്യവകുപ്പ് കണ്ടെത്തിയ ഹോട്സ്പോട്ടുകളില്‍, മുന്നറിയിപ്പു നല്‍കിയിട്ടും മാലിന്യനിര്‍മാര്‍ജനത്തിലടക്കം ഉഴപ്പ് കാണിച്ചത് തന്നെയാണ് പകര്‍ച്ച വ്യാധികള്‍ വ്യാപകമാകാനിടയാക്കിയത്.
കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍;ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി
2023 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകളില്‍ നിന്നാണ് 242 ഡെങ്കിപ്പനി ഹോട്സ്പോട്ടുകളും 128 എലിപ്പനി ഹോട്സ്പോട്ടുകളും കണ്ടെത്തിയത്. എന്നാല്‍ മഴക്കാലത്ത് ഒരു മുന്‍കരുതലും എടുത്തില്ല എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലിസ്റ്റ് പ്രകാരം ഏറ്റവുമധികം ഡെങ്കി ഹോട്സ്പോട്ടുകളുള്ളത് എറണാകുളം ജില്ലയിലാണ്- 54 എണ്ണം.
നിലവില്‍ ഏറ്റവും അധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇതേ ഹോട്സ്പോട്ടുകളിലാണ്. കഴിഞ്ഞ ആഴ്ചയില്‍ 252 കേസുകളുമാണ് എറണാകുളം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

ശുചീകരണം എന്തിന്, ഇത്തവണത്തെ ഡ്രൈ ഡേ ആചരണമടക്കം പൂര്‍ണമായി ഇല്ലാതായി, ഭരണകര്‍ത്താക്കള്‍ക്ക് വേറെ പണിയുണ്ടെന്ന്. തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് അപര്യാപ്തത മൂലം ഓടകളും ജലസ്രോതസ്സുകളും വൃത്തിയാക്കിയില്ല, ഫണ്ടില്ലത്രേ, എങ്ങനെ ഫണ്ട് ഉണ്ടാകും, കോഴക്കേസുകള്‍ ഏറെ, സ്വന്തം കീശ നിറയ്ക്കാന്‍ നടക്കുമ്പോള്‍ ഗജനാവ് കാലിയായിരിക്കുമല്ലോ. വരള്‍ച്ചയുള്ള പ്രദേശങ്ങളിലും വെള്ളം കയറുന്ന സ്ഥലങ്ങളിലും ജലലഭ്യത ഉറപ്പാക്കിയില്ല, കോളറയടക്കമുള്ള രോഗങ്ങളെക്കുറിച്ചുള്ള ജനത്തിന്റെ അജ്ഞത മരണങ്ങള്‍ക്കു കാരണമായി, അത് പിന്നെ പറഞ്ഞിട്ട് കാര്യമില്ല, ബോധമില്ലാത്തവര് എങ്ങനെ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനാണ്.
ആശുപത്രികളില്‍ അവശ്യമരുന്നുകളുടെ ക്ഷാമം നേരിടുന്നു, ആഴ്ചക്കാഴ്ചക്ക് മരുന്നുകളുടെ കണക്കും വിതരണംവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കൊട്ടിഘോഷിക്കുന്നതല്ലാതെ ഒന്നും നടപ്പിലാകുന്നില്ല.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രതിരോധസുരക്ഷപ്രവര്ത്തനങ്ങള് നടത്താന്‍ കഴിയാതിരുന്നതാണ് എലിപ്പനി പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ബന്ധപ്പെട്ട മന്ത്രി വേറെന്തിനോ ഉള്ള ഓട്ടത്തിലാണ്.

ജനജീവിതത്തെ ബാധിക്കുന്നത് 11 ല്‍ അധികം രോഗങ്ങളാണ്, എച്ച് 1 എന്‍ 1 ഉള്‍പ്പെടെയുള്ള ഇന്‍ഫ്ലുവന്‍സ എ വിഭാഗം വൈറസ്, ഡെങ്കിപ്പനി, വെസ്റ്റ്നൈല്‍ പനി, ജപ്പാന്‍ജ്വരം, മലമ്പനി ഹെപ്പറ്റൈറ്റിസ് എ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഷിഗെല്ല, എലിപ്പനി, സ്ക്രബ് ടൈഫസ് രോഗങ്ങളുടെ വലിയൊരു ലിസ്റ്റിലാണ് സംസ്ഥാനമുള്ളത്. എന്നിട്ടും, ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമേ അല്ല എന്ന ചിന്താഗതിയില്‍ വാക്കില്പോലും ഒരു മാറ്റവുമില്ലാത്ത പ്രവര്‍ത്തികളാണ് ആരോഗ്യ മന്ത്രിയും ഭരണകൂടവും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.