തിരുവനന്തപുരം:മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിഷയത്തില്‍ കേസില്‍ ആരോപണ വിധേയനായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്ന് പൊലീസ്.യദു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
മേയര്‍ക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താല്‍ സി പി എം സഹായത്തേടെ മലയിന്‍കീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്നുമാണ് യദു ഹര്‍ജിയില്‍ പറഞ്ഞത്. യദുവിനെതിരെ മേയര്‍ ആര്യാ രാജേന്ദ്രന് ഇന്നലെ തിരുവനന്തപുരത്ത് മജിസ്ട്രേറ്റ് മുന്‍പാകെ രഹസ്യ മൊഴി നല്‍കിയിരുന്നു.
ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടി;ആരോഗ്യമന്ത്രി
ഡ്രൈവര്‍ യദു ലൈഗിംകാധിക്ഷേപം കാണിച്ചുവെന്ന പരാതിയില്‍ അന്വേഷണം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. അതേസമയം യദു നല്കിയ പരാതിയില്‍ പ്രതിയാക്കപ്പെട്ട മേയര്‍ക്കും എംഎല്‍എക്കുമെതിരെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാര്‍ഡും ആരെടുത്ത് കൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.കന്റോണ്‍മെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ തമ്പാനൂര്‍ പൊലിസാണ് അന്വേഷണം നടത്തുന്നത്.