ഇടുക്കി: കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ ന്യായീകരണവുമായി എം എം മണി. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലയെന്നും സാബു ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല എന്നും മണി പ്രതികരിച്ചു. കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു മണിയുടെ വിവാദ പ്രസംഗം.
സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമായിരുന്നു പ്രസംഗത്തില്‍ മണി ചോദിച്ചിരുന്നത്. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും അതിന്റെ പാപഭാരം സിപിഐഎമ്മിന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നുമായിരുന്നു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്.