വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് എൽഡിഎഫ് മുന്നണികളെ സംബന്ധിച്ച് അതി നിർണായകമാണ്. ഏതു വിധേനയും തെരഞ്ഞെടുപ്പിൽ വിജയം കണ്ടില്ലെങ്കിൽ പിന്നീട് അങ്ങോട്ട് മുന്നണികളുടെയും പാർട്ടികളുടെയും സ്ഥിതി വളരെയധികം ദയനീയം ആയിരിക്കും. ഒട്ടേറെ ഘടകകക്ഷികൾ ചേർന്ന് മുന്നണികളാണ് കേരളത്തിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളത്. ഇടതുമുന്നണി പരിശോധിച്ചു കഴിഞ്ഞാൽ ഒന്നാം പിണറായി സർക്കാരിന്റെ ഉറക്കത്തിൽ ഉണ്ടായിരുന്ന ഘടകകക്ഷികൾക്ക് പലതും ശക്തി ക്ഷയിച്ചിരിക്കുന്നു. അധികാരം ലക്ഷ്യം വെച്ച് ഇടതുമുന്നണിയിൽ പോയ മാണി കോൺഗ്രസിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. കെഎം മാണിയുടെ പാരമ്പര്യവും പറഞ്ഞുകൊണ്ട് എല്ലാകാലത്തും മധ്യകേരളത്തിൽ ഇടതു വലതു മുന്നണികളെ നിയന്ത്രിച്ച് അധികാരത്തിന്റെ കരുത്തിൽ തുടരാമെന്ന് കരുതിയ കുഞ്ഞുമാണിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകുന്നില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോമസ് ചാഴിക്കാടന്റെ പരാജയം കൂടിയായപ്പോൾ മാണി കോൺഗ്രസിന്റെ പതനം പൂർത്തിയായി. എൻസിപി-എസിന്റെ അവസ്ഥയും ഏറെക്കുറെ പരിതാപകരം തന്നെയാണ്. ശശീന്ദ്രനും തോമസ് കെ തോമസിനും ഒന്നും അടുത്ത തവണ സീറ്റ് പോലും കിട്ടുമെന്ന് തോന്നുന്നില്ല. ഇപ്പോഴുള്ള മന്ത്രിമാരിൽ പലരും അടുത്തതവണ പരാജയപ്പെടുവാനാണ് സാധ്യത. മാണി കോൺഗ്രസിൽ നിന്നും മത്സരിക്കുന്ന ഇപ്പോഴത്തെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെടുവാനാണ് സാധ്യത. മന്ത്രി റോഷി അഗസ്റ്റിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. കേരളാ കോൺഗ്രസ് എം വന്നത് കൊണ്ട് എൽഡിഎഫിനോ സിപിഎമ്മിനോ ഗുണമുണ്ടായില്ലെന്നും വിമർശനമുണ്ടായി. അഞ്ചാം തവണയും ഒരേ മണ്ഡലത്തിൽ മത്സരിക്കുന്ന റോഷി അഗസ്റ്റിൻ അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്.
അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുവാൻ സാധ്യതയുള്ള മറ്റൊരു മന്ത്രി എ കെ ശശീന്ദ്രനാണ്. ഈ സര്‍ക്കാറില്‍ ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വകുപ്പാണ് വനംവകുപ്പ്. അതിന് നേതൃത്വം നല്കുന്ന എ കെ ശശീന്ദ്രന്റെ കഴിവു കേടാണ് പല പ്രശ്നങ്ങൾക്കും കാരണവും. കേരളത്തില്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടിക്ക് രണ്ട് എംഎല്‍എ പദവിയും ഒരു മന്ത്രി സ്ഥാനവും നല്കിയ സിപിഎം നേതൃത്വത്തിന് ചെയ്തുകൊടുത്ത സൗജന്യത്തിൽ പശ്ചാത്താപമുണ്ട്. അതുകൊണ്ടുതന്നെ ശശീന്ദ്രന് അടുത്ത തവണ സീറ്റ് കിട്ടുവാൻ സാധ്യതയില്ല. ഒരുപക്ഷേ കിട്ടിയാലും ഉറപ്പായും പരാജയപ്പെടുകയും ചെയ്യും. നിലവിലെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും അടുത്ത തെരഞ്ഞെടുപ്പിൽ കടപുഴകി വീഴുവാനാണ് സാധ്യത. രണ്ടു മുന്നണിയിലുള്ളവർക്കിടയിലും ഗണേഷ് കുമാറിനോട് വല്ലാത്ത അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ഏതു മുന്നണിയിലേക്ക് ചേക്കേറിയാലും അടുത്ത തവണ പരാജയം സുനിശ്ചിതമാണ്. കടന്നപ്പള്ളി രാമചന്ദ്രനും അടുത്ത തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടാകുവാൻ സാധ്യതകൾ നന്നേ കുറവാണ്. അങ്ങനെ വരുമ്പോൾ കണ്ണൂർ സീറ്റ് കോൺഗ്രസ് എസിൽ നിന്നും സിപിഎം ഏറ്റെടുക്കുകയും ചെയ്യും. ഘടകകക്ഷികളുടെ മന്ത്രിമാർ മാത്രമാകില്ല പരാജയപ്പെടുന്നത്. സിപിഎം മന്ത്രിമാരും പരാജയപ്പെടുവാൻ സാധ്യതയുണ്ട്. പ്രധാനമായും ആരോഗ്യമന്ത്രി വീണാ ജോർജ് പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മന്ത്രി എന്ന നിലയിൽ അവരുടെ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് പോലും വിരുദ്ധ അഭിപ്രായമുണ്ട്. പാർട്ടിയിലെ നേതാക്കളും അവർക്കെതിരെ പല ഘട്ടങ്ങളിലും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വിളിച്ചാൽ പോലും ഫോൺ എടുക്കില്ലെന്ന തരത്തിൽ പോലും ആക്ഷേപങ്ങൾ ഉണ്ട്. ഇന്നതാ വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ഏറെക്കുറെ പരാജയം തന്നെ രുചിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമീപകാലത്ത് വളരെ വലിയ തിരിച്ചടികളാണ് കേരളം നേരിട്ടത്. സർവകലാശാലകളുടെ പലതിന്റെയും അവസ്ഥ അങ്ങേയറ്റം ദുരിത പൂർണ്ണമാണ്. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിയെ തന്നെ പിന്നോട്ട് അടിച്ചു. മറ്റ് മന്ത്രിമാരുടെയും അവസ്ഥ ഏറെക്കുറെ വേലിക്ക് പുറത്ത് തന്നെയാണ്. എങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറഞ്ഞിരിക്കുകയാണ് പല മന്ത്രിമാരും. ഇപ്പോഴുള്ള മന്ത്രിസഭയിൽ കുറച്ചെങ്കിലും ജനസീകാര്യതയുള്ളത് മന്ത്രി മുഹമ്മദ് റിയാസിന് മാത്രമാണ്. അതിനപ്പുറത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ ഗ്രാഫ് താഴ്ന്നു തന്നെയാണ്.