തിരുവനന്തപുരം: തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹകരണ സംഘത്തിലെ ക്രമക്കേടിനെക്കുറിച്ച് നിക്ഷേപകർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ മോഹനൻ ഒളിവിലായിരുന്നു. ജനങ്ങളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ 34 കോടി രൂപയുടെ വായ്പ തിരിമറി കണ്ടെത്തിയിരുന്നു. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു.
തൊണ്ടി മുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി
കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ്. നിരവധി ക്രമക്കേടുകള്‍ കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ എല്‍.ബിനില്‍ കുമാര്‍, ഓഫീസ് ഇന്‍സ്പെക്ടര്‍ കെ.അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘം കണ്ടെത്തിയിട്ടുണ്ട്. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.