പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയെടുത്ത ഒരു കോമിക് സിറ്റ്കോമാണ് ഉപ്പും മുളകും. 2015 ഡിസംബർ 14 മുതൽ ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകിൻ്റെയും വളർച്ച എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.നീണ്ട നാളുകൾ സംപ്രേഷണം നിർത്തിവെച്ചിരുന്ന ഉപ്പും മുളകും വേറിട്ട കഥാവിഷ്കാരമായി പ്രേക്ഷകരിലേക്ക് തിരിച്ചെത്തിയിട്ട് അധികമായിട്ടില്ല.
അച്ഛനും അമ്മയും അഞ്ച് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിൻ്റെ കഥ,സാധാരണയായി എല്ലാ വീടുകളിലും നടക്കുന്ന കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചൊരു പ്രോഗ്രാം.ബാലുവും, ബാലുവിൻ്റെ ഭാര്യ നീലുവും കുട്ടികളുമൊക്കെ മലയാളി പ്രേക്ഷകർക്ക് സ്വന്തം കുടുംബം പോലെ ആയിരുന്നു. ബിജു സോപാനം ആണ് ബാലു ആയി എത്തിയത് നീലു ആയി സ്ക്രീനിൽ എത്തിയത് നിഷ സാരംഗും. ഇവരുടെ മൂത്ത മകൻ ഋഷി എന്ന മുടിയൻ ,രണ്ടാമത്തെ മകൾ ലച്ചു വായി എത്തിയ ജൂഹി രസ്തോഗി.ശിവാനി ,അൽസാബിത്ത്,ബേബി അമേയ എന്നിവരാണ് മറ്റ് മൂന്ന് മക്കളായും എത്തിയത്.
ഇപ്പോഴിതാ മൂത്ത മകൻ്റെ കഥാപാത്രം അവതരിപ്പിച്ച ഋഷി യുടെ വിവാഹത്തെ സംബന്ധിച്ചുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഋഷി.കെ എന്ന പേരിലുള്ള സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഋഷി തൻ്റെ പ്രണയിനിയെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയെയാണ് താരം ജീവിതപങ്കാളിയാക്കുന്നത്.
കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഋഷി പങ്ക് വെച്ചത്.ആറു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ‘ഒഫിഷ്യൽ’ ആക്കാനുള്ള സമയമായെന്നും ആരാധകരെ അറിയിച്ചായിരുന്നു ഋഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച ‘ട്രഷർ ഹണ്ട്’ വഴിയായിരുന്നു റിഷിയുടെ വേറിട്ട പ്രൊപ്പോസൽ .
അമ്മയോടു സമ്മതം വാങ്ങിയായിരുന്നു കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ റിഷി ഒരുങ്ങിയത്. അമ്മയോടു സമ്മതം വാങ്ങി പ്രൊപ്പോസ് ചെയ്യാൻ പോകുന്ന ആദ്യ കാമുകനായിരിക്കും മുടിയൻ എന്നായിരുന്നു വിഡിയോയ്ക്ക് ഒരു ആരാധകൻ നൽകിയ കമന്റ്.
പ്രൊപ്പോസൽ റിങ് വാങ്ങുന്നതും ഐശ്വര്യയ്ക്ക് സർപ്രൈസുകൾ പ്ലാൻ ചെയ്യുന്നതുമെല്ലാം വ്ലോഗിലൂടെ റിഷി പങ്കുവച്ചു. സിനിമയെ വെല്ലുന്ന സർപ്രൈസുകളായിരുന്നു കാമുകിക്കു വേണ്ടി റിഷി ഒരുക്കിയത്. സുഹൃത്തുക്കളും അനുജന്മാരും ഈ സർപ്രൈസ് ഒരുക്കുന്നതിൽ റിഷിക്ക് ഒപ്പം നിന്നു. ഒടുവിൽ ഇന്ദ്രിയ സാൻഡ്സ് റിസോർട്ടിൽ അലങ്കരിച്ച വേദിയിൽ വച്ചാണ് റിഷി ഔദ്യോഗികമായി ഐശ്വര്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചത്.
ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്ന് ഐശ്വര്യയും പറഞ്ഞു. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് റിഷി പ്രശസ്തനാകുന്നത്. പരമ്പരയിലെ മുടിയൻ എന്ന കഥാപാത്രം മലയാളികളുടെ ഇഷ്ടം നേടി. പിന്നീട്, ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെട്ടതും. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി.
‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയാണ് ഐശ്വര്യ ഉണ്ണി. വെബ് സീരീസുകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. കൂടാതെ മോഡലിംഗ് രംഗത്തും സജീവമാണ് താരം.
അലമാര എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്ത് തുടക്കംകുറിച്ചു. തുടർന്ന് ക്യൂബൻ കോളനി എന്ന ചിത്രത്തിലെ നായികയായും, സകലകലാശാല, പൂഴിക്കടകൻ എന്നീ സിനിമകളിലും ഐശ്വര്യ ശ്രെദ്ധേയമായ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിച്ചുണ്ട്. ഇനി അങ്ങോട്ടുള്ള വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു എന്നൊക്കെ ആരാധകർ കമൻ്റുകളിലൂടെ ഇരുവരെയും അറിയിച്ചിട്ടുണ്ട്.
ReplyForwardAdd reaction |