സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. 13 വർഷം നീണ്ട ദാമ്പത്യത്തിനു ശേഷം മാലിദ്വീപിൽ വെച്ച് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കി. ഒക്ടോബർ 31 നു നടന്ന ചടങ്ങിൽ മക്കൾ നിഷ, നോഹ, അഷർ എന്നിവർ പങ്കുചേർന്നു.
വിവാഹ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് സണ്ണി ഇങ്ങനെ കുറിച്ചു – ‘ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. നിങ്ങൾ എന്നും എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും’’
2011 ലാണ് സണ്ണി ലിയോണിയും ഡാനിയൽ വെബറും തമ്മിലുള്ള ആദ്യ വിവാഹം നടക്കുന്നത്.