തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളയി തൃശൂർ. 1008 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ തൃശൂർ സ്വർണകിരീടം ശക്തന്റെ മണ്ണിലേക്ക് കൊണ്ടുപോയി. 25 വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലാകിരീടം തൃശൂരിലേക്ക് എത്തുന്നത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 1003 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും എത്തി.
പതിനാല് ജില്ലകളിൽ നിന്നുള്ള 15,000ലധികം കുട്ടികൾ മാറ്റുരച്ച കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.