തിരുവനന്തപുരം: കുടിവെള്ള പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബര്‍ 9 തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നാളെ നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ നാല് ദിവസമായി മുടങ്ങിയ വെള്ളം പല ഭാഗങ്ങളിലും എത്തിത്തുടങ്ങി. പമ്പിങ് തുടങ്ങിയപ്പോള്‍ ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം.രാവിലെയോടെ തന്നെ പൂര്‍ണ തോതില്‍ എല്ലായിടത്തും വെള്ളം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.