തിരുവനന്തപുരം: ഇപി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും. സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചു. സംസ്ഥാന സമിതിയില്‍ ഇപി ജയരാജന് പങ്കെടുക്കില്ല.ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് നിര്‍ണ്ണായക നീക്കം കമ്മിറ്റിയില്‍ പങ്കെടുക്കാതെ കാണൂരിലേക്ക് തിരിച്ചത്.
ഇപി വിവാദം അടക്കം സംഘടനാ പ്രശ്നങ്ങള്‍ ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും എന്നാണ് സൂചന. കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്ന് ഇ പി പ്രതികരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്തില്ലെന്നും കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നും ഇപി ജയരാജന് പറഞ്ഞു.എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ചോദ്യത്തിന് ഇപിയുടെ പ്രതികരണം.