കൊച്ചി: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. പൊരുതി ജീവിക്കുന്ന, പൊരുതാൻ പ്രചോദനമാകുന്ന ഒരോ സ്ത്രീകളുടെയും ദിനം. 1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിൻ്റെ ഓർമ്മയിൽ ഈ വനിതാദിനവും നമ്മൾക്ക് ആഘോഷിക്കാം.
ന്യൂയോര്‍ക്കിൽ തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരെയും ജോലി സമയം കുറയ്ക്കാനും വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയാണ് അന്ന് ശബ്ദമുയര്‍ത്തിയത്. ഇന്നും ലോകത്തിൻ്റെ വിവിധ കോണുകളിൽ പലപല ആവശ്യങ്ങൾ ഉന്നയിച്ചും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുമായി സ്ത്രീകൾ പോരാട്ടത്തിലാണ്. ലോകമെമ്പാടുമുള്ള വനിതകൾ തങ്ങളുടെ ദിവസം ആഘോഷിക്കുന്ന വേളയിൽ ആശംസകൾ നേരുന്നു.