ദക്ഷിണ റെയില്‍വേയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു.തിരുവനന്തപുരം സെന്‍ട്രല്‍,എറണാകുളം ജംഗ്ഷന്,കോഴിക്കോട്,തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്,കണ്ണൂര്‍,കൊല്ലം ജംഗ്ഷന്, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം നേടിയത്.
പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം;ജാഗ്രത വേണമെന്ന് കെഎസ്ഇബി
ഇതില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്. 262 കോടി രൂപയാണ് ലഭിച്ചത്. ആറാം സ്ഥാനത്ത് എറണാകുളം ജംഗ്ഷന് 227 കോടി, എട്ടാം സ്ഥാനത്ത് കോഴിക്കോട് 178 കോടി, ഒമ്പതാം സ്ഥാനത്ത് തൃശ്ശൂര്‍ 155 കോടി, 13ാം സ്ഥാനത്ത് എറണാകുളം ടൗണ്‍ 129 കോടി, 15ാം സ്ഥാനത്ത് പാലക്കാട് ജംഗ്ഷന് 115 കോടി, 16ാം സ്ഥാനത്ത് കണ്ണൂര്‍ 113 കോടി, 19ാം സ്ഥാനത്ത് കൊല്ലം ജംഗ്ഷന് 97 കോടി, കോട്ടയം 21ാം സ്ഥാനത്ത് 83 കോടി, 22ാം സ്ഥാനത്ത് ആലുവ 80 കോടി, 25ാം സ്ഥാനത്ത് ചെങ്ങന്നൂര്‍ 61 കോടി എന്നിവയാണ് ആദ്യ 25ല്‍ ഇടം നേടിയത്.