ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 62 ലക്ഷം കോടി രൂപയായി ഉയർന്നു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) യുടെ കണക്കു പ്രകാരം 13 ശതമാനമാണ് വളര്‍ച്ച.
2023 മാര്‍ച്ചിലെ 54.62 ലക്ഷം കോടി രൂപയില്‍നിന്ന് 2024 മാര്‍ച്ചില്‍ 61.57 ലക്ഷം കോടിയായാണ് ആസ്തി ഉയര്‍ന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ആണ് കൂടുതല്‍ തുക കൈകാര്യം ചെയ്യുന്നത്. മൊത്തം ആസ്തിയുടെ 72 ശതമാനമാണ് എല്‍ഐസിയുടെ വിഹിതം. അതേസമയം ഒരു വര്‍ഷത്തിനിടെ എല്‍ഐസിയുടെ വിഹിതത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി.
2024 സാമ്പത്തിക വർഷത്തിൽ 3.85 ലക്ഷം കോടി രൂപയുടെ എയുഎമ്മുമായി എസ്ബിഐ ലൈഫ് രണ്ടാം സ്ഥാനത്തെത്തി. എച്ച്ഡിഎഫ്സി ലൈഫ് 2.87 ലക്ഷം കോടി രൂപയുടെ എയുഎമ്മുമായി 2.86 ലക്ഷം കോടി രൂപയുടെ എയുഎമ്മുള്ള ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.