കോട്ടയ: ഇല്ലിക്കല്‍കല്ലില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് കടന്നല് കുത്തേറ്റു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം, കുറവിലങ്ങാട്, കുറുപ്പന്തറ സ്വദേശികള്‍ക്കാണ് കടന്നല് കുത്തേറ്റത്. ഈരാറ്റുപേട്ട നന്മകൂട്ടം പ്രവർത്തകരും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.