തൃശ്ശൂർ : കരുവന്നൂർ ബാങ്കിൽ നിന്ന് ചികിത്സക്ക് പണം നൽകിയില്ലെന്ന പരാതിയുമായി നിക്ഷേപകൻ. മാടായിക്കോണം സ്വദേശി നെടുംപുറത്ത് ഗോപിനാഥനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപം ഉണ്ടായിട്ടും മൂന്ന് തവണയായി നൽകിയത് ഒന്നരലക്ഷം രൂപ മാത്രമാണെന്ന് ഗോപിനാഥന്റെ ഭാര്യ പറഞ്ഞു.
ശസ്ത്രക്രിയക്ക് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. 2015 ൽ ഉണ്ടായ അപകടത്തിൽ ഗോപിനാഥന്റെ തുടയെല്ല് പൊട്ടിയിരുന്നു. ഇപ്പോൾ തുടയിൽ പഴുപ്പ് കയറിയതോടെ വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുകയാണ്. ശസ്ത്രക്രിയക്ക് വേണ്ട 10 ലക്ഷം രൂപയാണ് ബാങ്ക് നൽകാതിരുന്നത്.