തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന് സിനിമാ മേഖലയിൽ നിന്നും വിടാനൊരുങ്ങുന്നതായി അഭ്യൂഹം. തമിഴിലെ സിനിമാ നിരീക്ഷന് അന്തനന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് ഈ പ്രചാരണം. സിനിമാരംഗം വിടുന്ന കാര്യം തൃഷ അമ്മയുമായി സംസാരിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോർട്ട്.തൃഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി ചിത്രങ്ങളാണ്.
‘ഐഡന്റിറ്റി’ യാണ് തൃഷയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. അജിത്തിനൊപ്പം അഭിനയിക്കുന്ന വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങൾ അടുത്തു തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. കൂടാതെ മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തഗ്ഗ്ലൈഫില് തൃഷ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആര്.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45-ലും തൃഷയാണ് നായിക. തമിഴിനു പുറമെ തെലുങ്കിലും തൃഷയുടേതായി ഒന്നിലേറ ചിത്രങ്ങള്‍ പുറത്തുവരാനുണ്ട്.ഇതിനിടെയാണ് താരം സിനിമാ മേഖല വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹം ശക്തമാവുന്നത്. വിട്ടുനില്‍ക്കാന്‍ താരം ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ അമ്മയുമായി വാഗ്വാദം തന്നെ ഉണ്ടായെന്ന് അന്തനന്‍ വ്യക്തമാക്കി. സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനോട് അമ്മയ്ക്ക് താത്പര്യമില്ലെന്നുമാണ് പ്രചാരണം.എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുതന്നെ വന്നിട്ടില്ല. പ്രചാരണത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അന്തനന്റെ വാക്കുകള്‍ പ്രചരിച്ചതിന് പിന്നാലെ, സിനിമ വിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് തൃഷ ഒരുങ്ങുന്നതെന്നും പ്രചാരണമുണ്ടായി.
തമിഴക വെട്രി കഴകം രൂപവത്കരിച്ച വിജയ്യുടെ പാത തൃഷ സ്വീകരിക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതെ സമയം നേരത്തെ, വളര്‍ത്തുനായ മരിച്ചതിനെത്തുടര്‍ന്ന് ബ്രേക്ക് എടുക്കുകയാണെന്ന് തൃഷ പ്രഖ്യാപിച്ചിരുന്നു.