മലപ്പുറം: രണ്ട് ആദിവാസി കുട്ടികൾ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം മുത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്.
കൽക്കുളം തീക്കടി നഗറിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒരു കയറിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഇരുവരും ഏതാനും മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.