തൃശ്ശൂര്‍: ഡ്രെയിനേജ് ടാങ്ക് ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയ രണ്ടുപേര്‍ മരിച്ചു. ചാലക്കുടി കാരൂരില്‍ റോയല്‍ ബേക്കറിയുടെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ കാരൂര്‍ സ്വദേശി സുനില്‍കുമാര്‍ (52), വരതനാട് സ്വദേശി ജിതേഷ് (45) എന്നിവരാണ് മരിച്ചത്.
ടാങ്കില്‍ ഇറങ്ങിയ രണ്ടു പേരെയും ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ടാങ്കിന് മാന്‍ഹോള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ടാങ്കിനുള്ളില്‍ ഓക്സിജന്‍ ഇല്ലാതിരുന്നതാണ് മരണ കാരണമെന്ന് ഫയര്‍ഫോഴ്സ് വ്യക്തമാക്കി.