തായ്പെ: തായ്വാനിലെ ജനജീവിതം സ്തംഭിപ്പിച്ച് ‘ക്രാത്തൺ’ ചുഴലിക്കാറ്റ്. രണ്ടാം ദിവസവും വിമാനത്താവളം അടച്ചുപൂട്ടിയ അവസ്ഥയിലാണ്. എല്ലാ ആഭ്യന്തര വിമാനങ്ങളും റദ്ദാക്കി, നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. വ്യവസായ വിപണികളും അടച്ചു.
ഇന്ന് തായ്വാനിലെ കാഹ്സിയുങ്ങിലേക്ക് ‘ക്രാത്തൺ’ അടുക്കുമ്പോൾ പേമാരിയും കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 27 ലക്ഷത്തോളം ജനങ്ങളുള്ള കയോസിയുങ്ങിൽ മണിക്കൂറിൽ 160 കി.മീ വേഗത്തിലാണ് കാറ്റ് വീശുക.കനത്ത മഴ മൂലം ശൂന്യമാണ് തെരുവുകൾ.
പർവതനിരകളും ജനസാന്ദ്രത കുറഞ്ഞതുമായ കിഴക്കൻ തീരത്ത് പെയ്ത മഴയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരം മുറിക്കുന്നതിനിടെ വീണും പാറയിൽ വാഹനം ഇടിച്ചുമാണ് മരണങ്ങൾ.