ചെന്നൈ: തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. പൊതുപരിപാടികളില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയെ സമീപിച്ചത്. ഉപമുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ നിര്ദേശിക്കണമെന്നാവശ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി 2019-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഡ്രസ് കോഡ് ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാര്‍ യോഗങ്ങളില്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഉദയനിധി സ്റ്റാന്ലിന് വിസമരിക്കുകയാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഹര്‍ജി വൈകാതെ കോടതി പരിഗണിക്കും.