കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. എംഎല്‍എ നടന്നു തുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും അറിയിച്ചു. ഒരാഴ്ചക്ക് ശേഷം സന്ദര്‍ശകരെ അനുവദിച്ചു തുടങ്ങുമെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. അതേസമയം അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോള്‍ എംഎല്‍എയ്ക്ക് അതോര്‍മ്മയുണ്ടായിരുന്നില്ല.
എംഎല്‍എയുടെ ഫേസ്ബുക്കിലൂടെ അഡ്മിന് ടീമും ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെപ്പറ്റി ഇന്നലെയും പങ്കുവെച്ചിരുന്നു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അഡ്മിന് അറിയിച്ചു.