കൊച്ചി: ഉമ തോമസ് എംഎല്‍എ ആശുപത്രി വിടാന്‍ ഒരാഴ്ച കൂടി സമയം എടുക്കും. നിലവില്‍ ഫിസിയോതെറാപ്പി നടക്കുന്നത് കൊണ്ടാണ് ഡിസ്ചാര്‍ജ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. അതേസമയം ഒറ്റയ്ക്ക് എഴുന്നേല്‍ക്കാനും നടക്കാനും എംഎല്‍എക്ക് കഴിയുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ ഓഫീസ് സൗകര്യം ഒരുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കറും ഉമ്മാ തോമസിനെ സന്ദര്‍ശിച്ചിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. എന്നാല്‍ അത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭ സാമാജിക എന്ന നിലയിലുള്ള ചുമതലകളിലേയ്ക്ക് ഉടന്‍ മടങ്ങിയെത്താന്‍ സാധിക്കട്ടെ എന്ന് ഗവര്‍ണറും ആശംസിച്ചു.