പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുന്നു. ഫ്രെബുവരി പകുതി ആകുമ്പോള്‍ തന്നെ ചൂട് ഉയരുന്നതോടെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തെ ഉയര്‍ന്ന ചൂട്, 38 ഡിഗ്രി സെല്‍ഷ്യസ്, പാലക്കാട് ജില്ലയില്‍ രേഖപെടുത്തി.
സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.
*കാലത്ത് 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില് കൊള്ളാതെ ശ്രദ്ധിക്കണം.
*കഴിവതും ഇളം നിറമുള്ള പരുത്തി വസ്തങ്ങള്‍ ഉപയോഗിക്കണം.
*ഇടക്ക് കൈ കാല്, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം.
*ധാരണം വെളളം കുടിക്കുക.8ശീതളപാനീയങ്ങള്‍ ഒഴിവാക്കുക.