കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഈ മാസം പതിനഞ്ചിന് മുനമ്പത്ത് എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന് സഭയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി എത്തുന്നത്. ഒന്‍പതാം തീയതി എത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് പതിനഞ്ചിലേക്ക് മാറ്റുകയായിരുന്നു.
കിരണ്‍ റിജിജു ആയിരുന്നു വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് കിരണ്‍ റിജിജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ച് മുനമ്പത്തുകാര്‍ രംഗത്തെത്തിയിരുന്നു.