ഉത്രവധക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമം നടത്തിയെന്ന് ആരോപിച്ച് രേണുകക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹർജി കോടതി ജനുവരി 16ന് വീണ്ടും പരിഗണിക്കും.
അച്ഛന് ഗുരുതര അസുഖമാണെന്നും അതുകൊണ്ട് പരോൾ അനുവദിക്കണമെന്ന് ആയിരുന്നു ആവശ്യം. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ സൂരജിന്റെ കള്ളം പൊളിയുകയായിരുന്നു.സർട്ടിഫിക്കറ്റ് നൽകിയതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. അമ്മയായിരുന്നു സർട്ടിഫക്കറ്റ് ഹാജരാക്കിയത്. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. 021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇപ്പോൾ സൂരജ് ഉള്ളത്.