വാഷിംഗ്ടണ്‍: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പാരിതോഷിക തുക കൂട്ടി അമേരിക്ക. 25 മില്യണ്‍ ഡോളറാണ് (2154886335 രൂപ) പ്രതിഫലം ഉയര്‍ത്തിയത്. രാജ്യാന്തര തലത്തില്‍ മദൂറോയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മദൂറോ മൂന്നാമതും അധികാരമേല്‍ക്കുന്നത്.
മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് അമേരിക്ക നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിച്ചത്. ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ക്കും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പഡ്രിനോയ്ക്കെതിരായ വിവരങ്ങള്‍ക്ക് 15 മില്യണ്‍ ഡോളര്‍ (1292931801രൂപ) ആണ് പ്രതിഫലമായി പ്രഖ്യാപിച്ചിട്ടുള്ളത്.