തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ആറ് പേരെ കൊലപ്പെടുത്തിയ പ്രതി അഫാന് എലിവിഷം കഴിച്ചതായി വെളിപ്പെടുത്തൽ. തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എല്ലാവരേയും ആക്രമിച്ചും വിഷം കൊടുത്തുമാണ് കൊന്നതെന്ന് അഫാന് മൊഴി നല്കി. അതെസമയം അഫാന് മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുന്‍പാണ് നാട്ടിലെത്തിയതെന്നും വിവരമുണ്ട്.
അഫാന്റെ പിതാവ് ദീര്‍ഘകാലമായി വിദേശത്താണ്. അഫാന്റെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ മാതാവ് ചികിത്സയിലാണ്. വെമ്പായത്തെ വീട്ടിലാണ് അമ്മയേയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അനിയനേയും ബന്ധുവായ പെണ്‍കുട്ടിയേയും അഫാൻ ആക്രമിച്ചത്.കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അഫാൻ തന്നെയാണ് തിങ്കളാഴ്ച വൈകിട്ട് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി താന്‍ ആറ് പേരെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്.