ചിയാന്‍ വിക്രമിനെ നായകനാക്കി എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് വീര ധീര സൂരന്. വിക്രം ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലിസ് മാറ്റിവെച്ചതായുളള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അജിത് സിനിമയായ വിടാമുയര്‍ച്ചി ജനുവരി 23 ന് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നുണ്ട്. അജിത് സിനിമയുമായി ക്ലാഷ് ഒഴിവാക്കാനാണ് വീര ധീര സൂരന് റിലീസ് മാറ്റിവെച്ചിരിക്കുന്നത്.
മാര്‍ച്ച് 28 ന് വിക്രം സിനിമ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. . ഒരു നാടന്‍ ആക്ഷന്‍ ത്രില്ലറാകും വീര ധീര സൂരന് എന്ന ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. ചിയാനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘ചിത്താ’ എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്.