ശബരിമലയിൽ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസും ദേവസ്വം ബോർഡും ഹർജിയിൽ വിശദീകരണം നൽകും. ദർശന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോർഡ് ഇന്ന് കോടതിയിൽ ഹാജരാക്കും.
ദിലീപിന്റെ ദർശന സമയത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടയുകയുണ്ടായി. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ വിഐപികളുടെ ദര്‍ശനമെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
വ്യാഴാഴ്ചയാണ് ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദർശനം നടത്തിപ്പോകാനുള്ള അവസരം ദിലീപിന് നൽകിയെന്ന ആക്ഷേപം ഉയർന്നിരുന്നു, ഇക്കാര്യങ്ങൾ പരിശോധിക്കാനൊരുങ്ങുകയാണ് ഹൈക്കോടതി.