ചേലക്കര: വോട്ടുകള്‍ വീടുകളിലാണെന്നും പിണറായി-മോദി സര്‍ക്കാരിന്റെ ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ വീട്ടമ്മമാരുമായി വനിതാ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആശയവിനിമം നടത്തണമെന്നും എ.ഐ.സി.സി. സെക്രട്ടറി വി.കെ.അറിവഴകന്. ചേലക്കരയില്‍ നടന്ന യു.ഡി.എഫ്. വനിതകണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയെയും വനിതകളെയും അവഗണിക്കുകയാണ്. സ്വയം തൊഴില്‍ സംരംഭങ്ങളും കുടുംബശ്രീ തനത് ഉത്പാദന-വിപണനത്തിനായി സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രങ്ങളും ഒരുക്കുന്നതില്‍ പൂര്‍ണപരാജയമാണ്. സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാകും ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എം.പി. പറഞ്ഞു. യു.ഡി.എഫ്. വനിതകണ്വെന്ഷനില് മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.
മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.നിര്‍മ്മല പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്, സംസ്ഥാന വനിതാ ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഷാഹിന നിയാസി, ആര്.എസ്.പി. മഹിളജില്ലാസെക്രട്ടറി എ.ഇ.സാബിറ, സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രന്,ആരിഫ മുഹമ്മദ്, ജ്യോതി ടീച്ചര്‍,സി.ബി.ഗീത, സുബി ബാബു,ലീലാമ്മ ടീച്ചര്‍,ബീന രവിശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.