സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കൂട്ടാന്‍ കഷ്ടപ്പെടുന്നവരാണ് പലരും.ചിലരുടെ ജീവിത മാര്‍ഗം കൂടിയാണ് ഇന്‍സ്റ്റഗ്രാം.സ്വന്തം കണ്ടന്റ് പങ്കുവെയ്ക്കുന്നതിനൊപ്പം ഉല്പന്നങ്ങള് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇന്‍ഫ്ലുവന്‍സര്‍മാര്‍ ആപ്പ് ഉപയോഗിക്കുന്നു.റീച്ച് കൂടാന്‍ എന്തൊക്കെ ചെയ്യാനാകുമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി.
അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളില്‍ ഫോളോവര്‍മാരുടെ എന്‍ഗേജ്മെന്റ് നീരിക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് മൊസേരി പറയുന്നത്.തുടക്കസമയത്ത് മാത്രം നോക്കിയാല്‍ പോര.രണ്ടാഴ്ചയെങ്കിലും എന്‍ഗേജ്മെന്റിന്റെ കാര്യത്തില്‍ നീരിക്ഷണം വേണം.ആപ്പിലെ ആളുകളില്‍ കൂടുതലും ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകള്‍ എന്നാണ് അതിനെ വിളിക്കുന്നത്.ഇത്തരത്തില്‍ റെക്കമന്റ് ചെയ്തു വരുന്നവ പലപ്പോഴും ദിവസങ്ങള്‍ക്ക് മുന്‍പേ പോസ്റ്റിയതായിരിക്കും. അതിനാല്‍ ദിവസങ്ങളോളം പോസ്റ്റുകള്‍ നിരീക്ഷിക്കണമെന്നാണ് മൊസേരി പറയുന്നത്.
ഷെയറുകളുടെ എണ്ണം നീരിക്ഷിക്കലാണ് മറ്റൊരു മാര്‍ഗം.ആളുകളുടെ എന്‍ഗേജ്മെന്റ് വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും.ഏറ്റവും അധികം ആളുകള്‍ ഷെയര്‍ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചത്.അത് സ്വീകാര്യത നേടാനും സഹായിക്കും.അതുപോലെ റീലുകളേക്കാള്‍ കരോസെലുകളില്‍ എന്‍ഗേജ്മെന്റ് വര്‍ധിക്കുന്നതിന്റെ കാരണവും മൊസേരി വ്യക്തമാക്കി. ഒന്നിലധികം ചിത്രങ്ങള്‍ ഒരുമിച്ച് പങ്കുവെക്കുന്നതാണ് കരോസലുകള്‍.
ഫോളോവര്‍മാരുടെ എണ്ണത്തേക്കാള്‍ എന്‍ഗേജ്മെന്റിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് മൊസേരി പറയുന്നത്.ഫോളോവര്‍മാരുടെ എണ്ണം ആകെയുള്ള റീച്ച് വര്‍ധിപ്പിക്കും.ഫോളോവര്‍മാരുടെ എണ്ണം കുറഞ്ഞാലും ഉള്ളടക്കത്തിന്റെ എന്‍ഗേജ്മെന്റെ കൂടുതലാണെങ്കില്‍ അത് നല്ലതാണെന്നാണ് മൊസേരി പറയുന്നത്.കൂടുതല്‍ ആളുകള്‍ നിങ്ങളുടെ ഉള്ളടക്കം ശ്രദ്ധിക്കുന്നുണ്ടെന്നാണ് അതിനര്‍ഥം.നിങ്ങളുടെ ഫോളോവര്‍മാരുടെ എണ്ണം കൂടുകയും എന്‍ഗേജ്മെന്റ് കുറയുകയും ചെയ്യുന്നത് നെഗറ്റീവാണെന്നും മൊസേരി പറയുന്നു.