ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ആദ്യ 2 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
വയനാട്ടില്‍ 9മണി വരെയുള്ള കണക്ക് പ്രകാരം തിരുവമ്പാടി മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്, 7.51 ശതമാനം. വയനാട് ആകെ പോളിങ് – 13.10 ശതമാനവും, ചേലക്കരയില്‍ 14.4 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ് നിരക്ക്.
മാനന്തവാടി 6.69, കല്‍പ്പറ്റ 7.04, തിരുവമ്പാടി 7 .51, ഏറനാട് 7.55, നിലമ്പൂര്‍ 6.78, വണ്ടൂര്‍ 683, ശതമാനം പേരുമാണ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ടിങ് യന്ത്രത്തിൽ തകരാർ വന്നതിനാൽ വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളില്‍ വോട്ടിങ് തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്കൂളില്‍ 116-ാം നമ്പര്‍ ബൂത്തിലും സാങ്കേതിക പ്രശ്നം ഉണ്ടായിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന് വോട്ട് ചെയ്യേണ്ട ബൂത്താണിത്. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തില്‍ ഇന്‍വാലിഡ് എന്ന് കാണിക്കുകയായിരുന്നു. തിരുവമ്പാടി മണ്ഡലത്തില്‍ രണ്ടിടത്തും വോട്ടിങ് മെഷീനില്‍ തകരാറുണ്ടായിട്ടുണ്ട്.