കല്‍പ്പറ്റ: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു രതിന് എന്ന യുവാവ് ആത്മഹത്യ ചെയ്തത്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുസ്ഥലത്തുവെച്ച് രതിന് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
പോക്സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് രതിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നത്. പരാതി മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാ ആണ് അന്വേഷണമെന്ന് എസ്.പി അറിയിച്ചു. അതേസമയം രതിന് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ രതിന് ഭീഷണി നേരിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.